FeaturedIndian Super League

ഒമ്പതു മലയാളികളുമായി കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ടീം

ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണ് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ടൂർ ആരംഭിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നടക്കുന്ന പ്രീസീസണ് വേണ്ടി 33 അംഗ ടീമിനെയാണ് ഈൽകോ ഷറ്റോരി കൂട്ടിയിരിക്കുന്നത്. പുതിയ സൈനിംഗുകൾ ഉൾപ്പെടെ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ സ്ക്വാഡിലെ പ്രധാന താരങ്ങൾ ഒക്കെ ടീമിൽ ഉണ്ട്. ഇന്ത്യൻ ക്യാമ്പിൽ ഉള്ള സഹൽ, ജിങ്കൻ തുടങ്ങിയ താരങ്ങൾ പ്രീസീസൺ ടൂറിൽ വൈകി മാത്രമേ പങ്കെടുക്കുകയുള്ളൂ. നാല് ആഴ്ച ദൈർഘ്യമുള്ള പ്രീസീസൺ യുഎഇയിലെ പ്രൊഫഷണൽ എ, ബി ഡിവിഷൻ ക്ലബ്ബുകൾക്കെതിരെ നാല് മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കളിക്കും.

ടീം;

ഗോൾകീപ്പർ;
ബിലാൽ, രെഹ്നേഷ്, ശിബിൻ രാജ്, ലൊവർപ്രീത്

ഡിഫൻഡർ;
ബാസിത്, സുയിവർലൂൺ, റാകിപ്, ജിങ്കൻ, ജൈറോ, ഹക്കു, ലാൽറുവത്താര, പ്രിതം കുമാർ, അബ്നീത്, ജെസ്സെൽ, നാരായൺ ഛേത്രി

മിഡ്ഫീൽഡ്;
സത്യസെൻ, കൽദേര, സഹൽ, സെയ്ദ്, ആർക്കസ്, സിഡോഞ്ച, പ്രശാന്ത്, മൗസ്തഫ, അർജുൻ, ബൊഡോ, നർസാരി, ഗൊഗോയി, ജീക്സൺ, സാമുവൽ

ഫോർവേഡ്;
റാഫി, രാഹുൽ, മെസ്സി, ഒഗ്ബെചെ