FeaturedIndian Super League

ചെന്നൈയിൻ മുംബൈ പോര് സമനിലയിൽ

ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരം സമനിലയിൽ. ചെന്നൈയിലെ മറീന അരീനയിൽ നടന്ന മത്സരത്തിൽ ചെന്നൈയിനും മുംബൈ സിറ്റിയും ഗോളില്ലാ സമനില കൊണ്ട് തൃപ്തിപ്പെടുക ആയിരുന്നു. നിരവധി അവസരങ്ങൾ ഇരുടീമുകളും സൃഷ്ടിച്ചു എങ്കിലും ഒന്നും പോലും ഫിനിഷ് ചെയ്യാൻ ഒരു ടീമിനും ആയില്ല. ഈ മത്സരത്തോടെ ഐ എസ് എല്ലിൽ തുടർച്ചയായി 450 മിനുട്ട് ആയി ചെന്നൈയിൻ ഒരു ഗോൾ നേടിയിട്ട്.

ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചത് മുംബൈ സിറ്റിക്കായിരുന്നു. മൂന്ന് തുറന്ന അവസരങ്ങളാണ് മുംബൈ സിറ്റി ആദ്യ പകുതിയിൽ നഷ്ടപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായി ഗോളടിച്ച ചേർമിതിക്ക് രണ്ട് അവസരങ്ങളും മോഡു സൊഗുവിന് ഒരു സുവർണ്ണാവസരവും ലഭിച്ചു. പക്ഷെ ഫിനിഷിങിലെ പോരായ്മ തിരിച്ചടിയായി. ആദ്യ പകുതിയിൽ സുഗു പരിക്കേറ്റ് പുറത്ത് പോവുകയും ചെയ്തു.

മത്സരത്തിൽ മുംബൈ കീപ്പർ അമ്രിന്ദറും ചെന്നൈയിൻ കീപ്പർ വിശാൽ കെയ്തും മികച്ചു നിന്നു. മത്സരത്തിന് അവസാനം മുംബൈ താരം സൗവിക് ചുവപ്പ് കാർഡ് കണ്ടു. ഈ മത്സരത്തോടെ മുംബൈ സിറ്റിക്ക് നാലു പോയന്റ് ആയി. ചെന്നൈയിന് ഒരു പോയന്റാണ് ഉള്ളത്.