FeaturedIndian Premier League

ടോസ് ആണ് നിർണായകമായത് എന്ന് സഞ്ജു സാംസൺ

മുംബൈ ഇന്ത്യൻസിന് എതിരായ മത്സരത്തിൽ ടോസ് ആണ് നിർണായകമായത് എന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മുംബൈ ഇന്ത്യൻസിന് എതിരെ ടോസ് നേടിയ സഞ്ജു സാംസൺ ബൗൾ ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. മികച്ച രീതിയിൽ ബൗൾ ചെയ്ത രാജസ്ഥാൻ 125ന് മുംബൈയെ ഒതുക്കുകയും ചെയ്തു‌.

സഞ്ജു

ടോസ് തന്നെ ആണ് ഗെയിം ചെയ്ഞ്ചർ ആയത് എന്ന് സഞ്ജു മത്സര ശേഷം പറഞ്ഞു. ഈ പിച്ചിൽ ആദ്യം വാറ്റു ചെയ്യുക എളുപ്പമാകില്ലായിരിന്നു എന്നും അദ്ദേഹം പറഞ്ഞു. ബോൾട്ടിന്റെ എക്സ്പീരിയൻസും ബർഗറിന്റെ പേസും ഉള്ളത് കൊണ്ട് തനിക്ക തുടക്കം ലഭിക്കും എന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു എന്ന് സഞ്ജു പറഞ്ഞു.

എന്നാൽ പവർ പ്ലേയ്ക്ക് അകം നാലു വിക്കറ്റുകൾ പോകുമെന്ന് താൻ പ്രതീക്ഷിച്ചില്ല എന്നും സഞ്ജു പറഞ്ഞു. ഈ വിജയത്തോടെ രാജസ്ഥാൻ റോയൽസ് ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.