FeaturedIndian Premier League

സഞ്ജു സാംസണും ജോസ് ബട്ലറും രാജസ്ഥാൻ ക്യാമ്പിൽ എത്തി

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024-ൻ്റെ വരാനിരിക്കുന്ന സീസണിനുള്ള തയ്യാറെടുപ്പിനായി ക്യാപ്റ്റൻ സഞ്ജു സാംസണും ഇംഗ്ലണ്ട് ഓപ്പണർ ജോസ് ബട്ട്‌ലറും സ്പിന്നർ യുസ്വേന്ദ്ര ചാഹലും രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ ചേർന്നു. രാജസ്ഥാൻ റോയൽസ് X-ൽ ഇവർക്ക് സ്വീകരണം നൽകിയുള്ള പോസ്റ്റുകൾ പങ്കുവെച്ചു.

സഞ്ജു 24 03 13 19 39 34 471

നേരത്തെ സഞ്ജു സാംസണും രാജസ്ഥാനും ഒരുക്കങ്ങൾക്ക് ആയി കേരളത്തിൽ വന്നിരുന്നു. അതു കഴിഞ്ഞാണ് ഇപ്പോൾ അവരുടെ ഹോം ഗ്രൗണ്ടിലേക്ക് എത്തിയിരിക്കുന്നത്. ഇന്ത്യൻ താരങ്ങളായ ജയ്സ്വാൾ, ജുറെൽ എന്നിവർ അടുത്ത ദിവസങ്ങളിൽ രാജസ്ഥാൻ റോയൽസിനൊപ്പം ചേരും.

ലഖ്നൗ സൂപ്പർ ജയന്റ്സിന് എതിരെയാണ് സഞ്ജു സാംസന്റെയും ടീമിന്റെയും ആദ്യ മത്സരം.