വെടിക്കെട്ടുമായി ഇഷാന്‍ കിഷന്‍, രാജസ്ഥാന് മുന്നിൽ 217 റൺസ് ലക്ഷ്യം വെച്ച് സൺറൈസേഴ്സ്

ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ 216 റൺസ് നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ഐപിഎലില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സൺറൈസേഴ്സ് 6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. ഇഷാന്‍ കിഷന്‍ 91 റൺസ് നേടി മികച്ച ബാറ്റിംഗ് പുറത്തെടുക്കുകയായിരുന്നു.

ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ അഭിഷേക് ശര്‍മ്മയെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കിയപ്പോള്‍ ഇഷാന്‍ കിഷന്‍ – ട്രാവിസ് ഹെഡ് കൂട്ടുകെട്ട് 55 റൺസ് രണ്ടാം വിക്കറ്റിൽ നേടി. 18 റൺസ് നേടിയ ഹെഡിനെ റിയാന്‍ പരാഗ് ആണ് പുറത്താക്കിയത്.

മൂന്നാം വിക്കറ്റിൽ ഇഷാന് കൂട്ടായി എത്തിയ ക്ലാസ്സന്‍ മികവ് പുറത്തെടുത്തപ്പോള്‍ സൺറൈസേഴ്സ് കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു. 44 പന്തിൽ 91 റൺസ് നേടിയ ഇഷാന്‍ കിഷന്‍ സന്ദീപ് ശര്‍മ്മയ്ക്ക് വിക്കറ്റ് നൽകി വിട വാങ്ങുമ്പോള്‍ 3ാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 39 പന്തിൽ 88 റൺസാണ് നേടിയത്.
ഹെയിന്‍റിച്ച് ക്ലാസ്സന്‍ 26 പന്തിൽ 40 റൺസ് നേടി പുറത്തായി. തുഷാര്‍ ദേശ്പാണ്ടേക്കായിരുന്നു വിക്കറ്റ്. നിതീഷ് റെഡ്ഡി 28 റൺസും സലീല്‍ അറോറയും 24 റൺസും നേടി സൺറൈസേഴ്സിനെ // റൺസിലേക്ക് എത്തിച്ചു.