FeaturedIndian Premier League

രോഹിത് ശർമ്മ നൽകിയ തുടക്കത്തെ പ്രശംസിച്ച് ഹാർദിക് പാണ്ഡ്യ

ഇന്ന് മുംബൈ ഇന്ത്യൻസിന്റെ ഇന്നിംഗ്സിന് രോഹിത് ശർമ്മ നൽകിയ തുടക്കത്തെ പ്രശംസിച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഇന്ന് ആദ്യ 6 ഓവറിൽ 75 റൺസ് നേടാൻ രോഹിതും ഇഷൻ കിഷനും ചേർന്ന കൂട്ടുകെട്ടിനായിരുന്നു. ഇത് ഗംഭീര തുടക്കമായിരുന്നു എന്ന് ഹാർദിക് പറഞ്ഞു. ഇന്ന് ഡെൽഹിക്ക് എതിരായ വിജയത്തിനു ശേഷം സംസാരിക്കുക ആയിരുന്നു ഹാർദിക് പാണ്ഡ്യ. അവരുടെ ഈ സീസണിലെ ആദ്യ വിജയമായിരുന്നു ഇത്.

ഹാർദിക് 24 04 07 20 32 32 104

ഇന്നത്തെ തുടക്കം അതിശയിപ്പിക്കുന്നതായിരുന്നു, 6 ഓവറിൽ 70 നേടുന്നത് എല്ലായ്പ്പോഴും അതിശയകരമാണ്. ഹാർദിക് പറഞ്ഞു. ഇന്ന് രോഹിത് ശർമ്മ 27 പന്തിൽ 49 റൺസ് ആണ് തുടക്കത്തിൽ അടിച്ചത്. 3 സിക്സും 6 ഫോറും രോഹിത് അടിച്ചിരുന്നു. ഇഷൻ കിഷൻ 23 പന്തിൽ 42 റൺസും എടുത്തു.

“റൊമാരിയോയുടെ പ്രകടനവും അത്ഭുതകരമായിരുന്നു.അവൻ ഞങ്ങളെ കളി ജയിപ്പിച്ചു. റൊമാരിയോ ആയിരുന്നു ഡൽഹി ക്യാപിറ്റൽസുമായുള്ള മത്സരത്തിലെ വ്യത്യാസം.” ഹാർദിക് പറഞ്ഞു.

പരസ്പര വിശ്വാസവും പിന്തുണയുമാണ് ഞ‌ങ്ങളുടെ ശക്തി എന്നും ഒരു വിജയം മാത്രം മതി എല്ലാം ശരിയാകാൻ എന്ന് എല്ലാവരും വിശ്വസിച്ചിരുന്നു എന്നും ഹാർദിക് പറഞ്ഞു.