FeaturedIndian Premier League

അടുത്ത സീസണിലേക്കുള്ള പണി അവസാന മത്സരത്തിൽ വാങ്ങി ഹാർദിക് പാണ്ഡ്യ, IPL-ൽ വിലക്ക്

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് ഐ പി എല്ലിൽ വിലക്ക്. ഇന്നലെ ലഖ്നൗ സൂപ്പർ ജയന്റസിന് എതിരായ മത്സരത്തിലെ മോശം ഓവർ റേറ്റ് ആണ് ഹാർദിക് പാണ്ഡ്യക്ക് തിരിച്ചടിയായത്‌. ഒരു മത്സരത്തിൽ ആണ് ഹാർദികിന് വിലക്ക് ലഭിച്ചിരിക്കുന്നത്. ഈ സീസണിലെ മത്സരങ്ങൾ കഴിഞ്ഞതിനാൽ അടുത്ത സീസണിൽ ആകും വിലക്ക് ബാധകമാവുക. അടുത്ത സീസണിലെ ആദ്യ മത്സരം ഹാർദികിന് നഷ്ടമാകും.

ഹാർദിക് 24 04 03 10 57 06 469

വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്നലെ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനോടു മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരുന്നു. ഈ സീസണിൽ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തത്. ഈ നിരാശക്ക് ഒപ്പം ആണ് വിലക്ക് കൂടെ ലഭിക്കിന്നത്. കുറഞ്ഞ ഓവർ നിരക്ക് നിലനിർത്തിയതിന് പാണ്ഡ്യയ്ക്ക് വിലക്കിനൊപ്പം 30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ടീമികെ മറ്റ് അംഗങ്ങൾക്ക് 12 ലക്ഷം രൂപ വീതവും പിഴ ഉണ്ട്.