FeaturedIndian Premier League

ബാറ്റിംഗിലെ മോശം പ്രകടനമാണ് തോൽവിക്ക് കാരണം എന്ന് ഹാർദിക്

ഇന്ന് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോൽക്കാൻ ബാറ്റിംഗ് ആണ് കാരണം എന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ബാറ്റിംഗിലും നല്ല കൂട്ടുകെട്ടുകൾ പടുക്കാതെ ഒരു ടി20 മത്സരം ജയിക്കാൻ ആകില്ല എന്ന് ഹാർദിക് പറഞ്ഞു. ഇന്ന് ബാറ്റു കൊണ്ട് ഹാർദികും പരാജയപ്പെട്ടിരുന്നു. ആകെ ഒരു റൺസ് മാത്രമാണ് ഹാർദിക് എടുത്തത്.

ഹാർദിക് 24 04 12 11 39 03 470

ബാറ്റിംഗ് ആണ് തോൽവിക്ക് കാരണം. ഞങ്ങൾക്ക് കൂട്ടുകെട്ടുണ്ടാക്കാൻ കഴിഞ്ഞില്ല, വിക്കറ്റുകൾ നഷ്ടപ്പെടുന്നത് തുടർന്നു, ടി20യിൽ നിങ്ങൾ കൂട്ടുകെട്ടുണ്ടാക്കിയില്ലെങ്കിൽ, അത് നിങ്ങൾക്ക് തിരിച്ചടിയാകും. ഹാർദിക് മത്സര ശേഷം പറഞ്ഞു.

“ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ചു, ആദ്യ ഇന്നിംഗ്‌സിന് ശേഷം വിക്കറ്റ് അൽപ്പം മെച്ചപ്പെട്ടു, മഞ്ഞു വന്നു. എന്നിട്ടും ബാറ്റർമാർക്ക് അത് മുതലെടുക്കാൻ ആയില്ല.” ഹാർദിക് പറഞ്ഞു.

“കഠിനമായ ദിവസങ്ങൾ വരു?, പക്ഷേ നിങ്ങൾ പോരാട്ടം തുടർന്നാൽ നല്ല ദിവസങ്ങളും വരും.” ഹാർദിക് കൂട്ടിച്ചേർത്തു.