Indian Premier League

3.6 കോടി നൽകി വാങ്ങിയ റോബിൻ മിൻസിന് പരിക്ക്, ഗുജറാത്ത് ടൈറ്റൻസിന് വൻ തിരിച്ചടി

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024-ൽ നിന്ന് വിക്കറ്റ് കീപ്പർ റോബിൻ മിൻസ് പുറത്തായതായി ഗുജറാത്ത് ടൈറ്റൻസ് സ്ഥിരീകരിച്ചു. 3.6 കോടി നൽകി വലിയ ബിഡ്ഡിംഗ് വാറിലൂടെ ആയിരിന്നു കഴിഞ്ഞ ഓക്ഷനിൽ ഗുജറാത്ത് റോബിൻ മിൻസിനെ സൈൻ ചെയ്തത്.

റോബിൻ 24 03 22 15 50 54 644
ഈ മാസമാദ്യം ഒരു ബൈക്ക് അപകടത്തിൽ അദ്ദേഹത്തിന് എറ്റ പരിക്കിൽ നിന്ന് കരകയറാൻ യുവതാരത്തിന് ഇതുവരെ ആയിട്ടില്ല. ഇതാണ് മിൻസ് പുറത്താകാൻ കാരണം. ടൈറ്റൻസ് പകരം 27 കാരനായ ബിആർ ശരത്തിനെ ടീമിൽ എടുത്തു. ശരത്തിന് പുറമെ ജിടിക്ക് വൃദ്ധിമാൻ സാഹയും മാത്യു വെയ്‌ഡും വിക്കറ്റ് കീപ്പർമാരായി ഉണ്ട്..