FeaturedI League

ഗോകുലം എഫ് സി അമരത്തേക്ക് ഉണ്ണി പറവന്നൂർ

ഗോകുലം എഫ് സിയുടെ ഭാഗമാകാൻ പ്രമുഖ ഫുട്ബോൾ നിരീക്ഷനായ ഉണ്ണി പറവന്നൂർ കോഴിക്കോട് എത്തുന്നു. ഗോകുലം എഫ് സിയുടെ ഓപറേഷൻ മാനേജറായാണ് ഉണ്ണി ഗോകുലം ക്ലബിൽ ചേരുന്നത്. ഇന്ത്യൻ ഫുട്ബോൾ നിരീക്ഷനായ ഉണ്ണി പറവന്നൂർ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഇടയിൽ പരിചിതനാണ്.

വർഷങ്ങളായി ഫുട്ബോൾ ന്യൂസ് ഇന്ത്യ എന്ന മാധ്യമത്തിലൂടെ ഇന്ത്യൻ ഫുട്ബോളിനൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാണ് ഉണ്ണി. @fni എന്ന ട്വിറ്റർ ഹാൻഡിൽ വഴി ഇന്ത്യൻ ഫുട്ബോളിനെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായി നിലനിർത്തുന്നതിൽ ഇദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്ത് പല മേഖകളിലും ഉണ്ണി സജീവമാണ്.

കേരള ഫുട്ബോളിൽ മാറ്റങ്ങൾ സൃഷ്ടിച്ചു മുന്നേറുന്ന ഗോകുലം എഫ് സിയിലേക്കുള്ള ഉണ്ണിയുടെ വരവ് ക്ലബിനും ഒപ്പം കേരള ഫുട്ബോളിനും വലിയ മുതൽകൂട്ടാകും. കേരള ഫുട്ബോളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കെ എഫ് എല്ലിന്റെയും (കേരള ഫുട്ബോൾ ലൈവ്) ഭാഗമാണ് ഉണ്ണി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial