I League

ചർച്ചിലിന്റെ അപരാജിത കുതിപ്പിന് നെരോക്ക അവസാനമിട്ടു

ഐലീഗിൽ ഈ സീസണിൽ അപരാജിതരായി മുന്നേറുകയായിരുന്ന ചർച്ചിൽ ബ്രദേഴ്സിന് ആദ്യ തോൽവി. ഇന്ന് നെറോക്കയുടെ ഹോമിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചർച്ചിൽ ബ്രദേഴ്സ് പരാജയപ്പെട്ടത്. കാറ്റ്സുമി യുസയുടെ ഇരട്ട ഗോളുകൾ ആണ് നെരോക്കയെ സഹായിച്ചത്. കളിയുടെ രണ്ടാം മിനുറ്റിൽ കറ്റ്സുമി നെരോകയെ മുന്നിൽ എത്തിച്ചിരുന്നു.

എന്നാൽ ആ ലീഡ് 37 മിനുറ്റ് വരെയെ നീണ്ടു നിന്നുള്ളൂ ഔചോയിലൂടെ ആദ്യ പകുതിയിൽ തന്നെ ചർച്ചിൽ സമനില നേടി. കളി സമനിലയിലേക്ക് പോവുകയാണെന്ന് തോന്നിയത് 87ആം മിനുട്ടിലാണ് കാറ്റ്സുമി നെരോകയുടെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്. നെരോക ഐലീഗിൽ ഇതുവരെ ചർച്ചിലുമായി കളിച്ച എല്ലാ മത്സരങ്ങലൂം വിജയിച്ചിട്ടുണ്ട്.

ഇന്ന് തോറ്റ ചർച്ചിൽ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. നെരോക രണ്ടാമത് എത്തി. ചെന്നൈയിൻ ഒന്നാമത് തന്നെ തുടരുകയാണ്.