FeaturedI League

ഇരുപതിനായിരത്തെ സാക്ഷിയാക്കി ഗോകുലം ചർച്ചിൽ ബ്രദേഴ്ദിനെ തോല്പ്പിച്ചു

ഐലീഗിൽ ഗോകുലം കേരള എഫ് സി വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്ന് ഐലീഗിൽ നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം കേരള എഫ് സി തോൽപ്പിച്ചത്. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ഇരുപത്തിൻ ഒന്നായിരത്തിൽ അധികം കാണികൾ ഗ്യാലറിയിൽ എത്തി. ഇന്നത്തെ മത്സരത്തിന്റെ മുഴുവൻ ടിക്കറ്റ് തുകയും ഫുട്ബോൾ കളത്തിൽ വെച്ച് മരണപ്പെട്ട ധനരാജിന്റെ കുടുംബത്തിനാണ് നൽകുന്നത്‌.

ഇന്ന് മത്സരത്തിന്റെ 38ആം മിനുട്ടിൽ ക്യാപ്റ്റൻ മാർക്കസ് ജോസഫാണ് ഗോകുലത്തിനയി വിജയ ഗോൾ നേടിയത്. ഈ ജയത്തോടെ ഗോകുലത്തിന് ലീഗിൽ 13 പോയന്റായി. ലീഗിൽ നാലാം സ്ഥാനത്തേക്ക് എത്താനും ഗോകുലത്തിനായി. ചർച്ചിൽ ബ്രദേഴ്സ് ഇപ്പോൾ 10 പോയന്റുമായി ആറാം സ്ഥാനത്താണ്.