ദേശീയ സീനിയര്‍ വനിതാ ഹോക്കി; എസ് എസ് ബിയും ബെംഗളുരുവും സെമിയില്‍

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ എസ് എസ് ബി ( സശാസ്ത്ര സീമാബല്‍)യും ബെംഗളുരുവും സെമിയില്‍. ഗോവയെ ഒന്നിനെതിരെ പത്ത് ഗോളുകള്‍ക്ക് തകര്‍ത്താണ് എസ് എസ് ബി സെമിയില്‍കടന്നത്. എസ് എസ് ബി നിരയില്‍ മുന്നേറ്റനിരതാരം പ്രീതി നാലുഗോള്‍ നേടി. ബിജേത ലോങ്ജം ദേവി, മാകിസിമ എക്ക എന്നിവര്‍ രണ്ട് ഗോളുകള്‍ വീതവും അന്‍ജിക, മനീഷ എന്നിവര്‍ ഓരോ ഗോളുകളും നേടി. ഗോവയുടെ ആശ്വാസഗോള്‍ നിഖിത നായിക്കിന്റെ വകയായിരുന്നു. പട്യാല-യൂക്കോബാങ്ക് ക്വാര്‍ട്ടര്‍ മത്സരവിജയിയാണ് സെമിയില്‍ എസ് എസ് ബിയുടെ എതിരാളികള്‍.

ബെംഗളുരു 5-1ന് ഗുജറാത്തിനെ തോല്‍പിച്ച് സെമിയില്‍ കടന്നു. ബി മധുമതി ബെംഗളുരുവിനായി ഹാട്രിക്ക് നേടി. സയീദ ഖനൂം,സാന്ദ്ര എസ് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ഗുജറാത്തിന്റെ ആശ്വാസഗോള്‍ റിങ്കു പ്രജാപതിയുടെ വകയായിരുന്നു. എസ് പി എസ് ബി-മുംബൈ മത്സരവിജയിയെ സെമിയില്‍ ബെംഗളുരു നേരിടും.