ദേശീയ സീനിയര്‍ വനിതാ ഹോക്കിയിൽ കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയേറ്റുവാങ്ങിയാണ് കേരളം പുറത്തായത്. ഹിമാചല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരളത്തെ തോല്‍പിച്ചു. പെനാല്‍ട്ടികോര്‍ണറുകളില്‍ നിന്നായിരുന്നു ഹിമാചലിന്റെ മൂന്ന് ഗോളുകളും.

മൂന്നാം മിനുട്ടില്‍ അനിതയും ഇരുപത്തിനാലാം മിനുട്ടില്‍ റിതുവും മുപ്പത്തിയാറാം മിനുട്ടില്‍ നിധിയും ഹിമാചലിനായി ഗോളുകള്‍ സ്‌കോര്‍ ചെയ്തു. കേരളത്തിന്റെ ആശ്വാസഗോള്‍ ഇരുപത്തിയഞ്ചാം മിനുട്ടില്‍ സരിഗയുടെ വകയായിരുന്നു.2 കളിയില്‍ നിന്നും രണ്ട് തോല്‍വിയുമായി പൂള്‍ എയില്‍ അവസാന സ്ഥാനത്താണ് കേരളം. പൂള്‍ എയിലെ അവസാനമത്സരത്തില്‍ കേരളം നാളെ രാവിലെ 7.30ന് മധ്യപ്രദേശിനെ നേരിടും.