ഹോക്കി, ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള മത്സരങ്ങൾ മാറ്റിവെച്ചു

ഇന്ത്യ പുരുഷ ഹോക്കി ടീമും ജർമ്മനിയും തമ്മിലുള്ള എഫ്‌ഐഎച്ച് ഹോക്കി പ്രോ ലീഗ് മത്സരങ്ങൾ മാറ്റിവെച്ചു. മാർച്ച് 12, 13 തീയതികളിൽ ഭുവനേശ്വറിൽ നടക്കേണ്ടിയിരുന്ന മത്സരം ജർമ്മൻ ടീമിനിടയിൽ കൊവിഡ് കേസുകൾ ഉയർന്നത് കാരണം മാറ്റിവച്ചു.

എഫ്‌ഐഎച്ച്, ഹോക്കി ഇന്ത്യ, ഹോക്കി ജർമ്മനി എന്നിവർ ബദൽ തീയതികൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള വനിതാ മത്സരങ്ങൾ ഈ വാരാന്ത്യത്തിൽ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ മാറ്റമില്ലാത്ത നടക്കും.