ഐ ലീഗ്, രാജസ്ഥാൻ യുണൈറ്റഡിന് ചരിത്ര വിജയം

ഐ ലീഗിൽ രാജസ്ഥാൻ യുണൈറ്റഡിന് അവരുടെ ചരിത്രത്തിലെ ആദ്യ വിജയം. ഇന്ന് കൊൽക്കത്തയിൽ വെച്ച് ഐസാളിനെ നേരിട്ട രാജസ്ഥാൻ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ആദ്യ പകുതിയിൽ 37ആം മിനുട്ടിൽ അമൻ താപ ആണ് വിജയ ഗോൾ നേടിയത്. അമൻ ഹെഡറിലൂടെ നേടിയ ഗോൾ രാജസ്ഥാൻ യുണൈറ്റഡ് ചരിത്രത്തിലെ ആദ്യ ഗോളായി മാറി.

ലീഗിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു‌. കളിച്ച മൂന്ന് മത്സരങ്ങളിൽ മൂന്നും പരാജയപ്പെട്ട ഐസാൾ ലീഗിൽ അവസാന സ്ഥാനത്താണ് ഉള്ളത്.