ഇമാമുൽ ഹഖിന് രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി, പാകിസ്താൻ ഓസ്ട്രേലിയ ടെസ്റ്റ് സമനിലയിൽ

Newsroom

റാവൽപിണ്ടിയിലെ ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ഇമാം ഉൾ ഹഖ് രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടിയ മത്സരം വിരസമായാണ് അഞ്ച് ദിവസവും പോയത്. ബാറ്റിങിന് മാത്രം അനുകൂലമായിരുന്നു പിച്ച്‌. ആദ്യ ഇന്നിങ്സിൽ പാകിസ്താൻ 476-4 എന്ന സ്കോറിന് ഡിക്ലയർ ചെയ്തു. ആ ഇന്നിങ്സിൽ ഇമാം ഉൽ ഹഖ് 157 റൺസും അസർ അലി 185 റൺസും എടുത്തിരുന്നു.

ഇതിന് മറുപടി ആയി ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 459 റൺസ് എടുത്തിരുന്നു. 97 റൺസ് എടുത്ത കവാജയും 90 റൺസ് എടുത്ത ലബുഷാനെയും ടോപ് സ്കോറർ ആയി. രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടപ്പെടാതെ 252 റൺസ് എടുത്ത് നിൽക്കുമ്പോൾ ആയിരുന്നു കളി സമനിലയാക്കി അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്സിൽ ഇമാം ഉൽ ഹഖ് 111 റൺസും ഷഫീഖ് 136 റൺസും എടുത്ത് പുറത്താകാതെ നിന്നു.

തന്റെ മുൻ 11 ടെസ്റ്റുകളിൽ സെഞ്ച്വറി നേടാതെ മത്സരത്തിനിറങ്ങിയ ഇമാം രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയത്. 20220308 184727