ഫ്രാൻസിനെതിരെ ഗോൾ മഴ തീർത്ത് ഇന്ത്യ

FIH ഹോക്കി പ്രൊലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഫ്രാന്‍സിനെതിരെ ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ. ദക്ഷിണാഫ്രിക്കയിൽ നടന്ന മത്സരത്തിൽ 5-0 എന്ന സ്കോറിനാണ് ഇന്ത്യ വിജയം നേടിയത്.

ആദ്യ ക്വാര്‍ട്ടറിൽ ഗോള്‍ പിറക്കാതിരുന്നപ്പോള്‍ രണ്ടാം ക്വാര്‍ട്ടറിൽ മൂന്ന് ഗോളുകള്‍ ഇന്ത്യ നേടി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകള്‍ കൂടി ഇന്ത്യ നേടുകയായിരുന്നു.

ഹര്‍മ്മന്‍പ്രീത് സിംഗ്, വരുൺ കുമാര്‍, ഷംഷേര്‍ സിംഗ്, മന്‍ദീപ് സിംഗ്, ആകാശ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ സ്കോറര്‍മാര്‍.