“ലോകകപ്പ് സ്വപ്നം തുടർന്നും കാണണമെങ്കിൽ ബംഗ്ലാദേശിനെ തോൽപ്പിക്കണം”

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യക്ക് നാളെ വിജയിച്ചെ പറ്റൂ എന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് എതിരാളികൾ അതിശക്തരായിരുന്നു. ഒമാനും ഖത്തറിനുമെതിരെ ഇന്ത്യ ഫേവറിറ്റുകൾ ആയിരുന്നില്ല. എന്നാൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഫേവറിറ്റാണ്. സ്റ്റിമാച് പറഞ്ഞു. നാളെ വിജയിച്ചാൽ മാത്രമെ ലോകകപ്പ് യോഗ്യത എന്ന സ്വപ്നം തുടർന്നും കാണാൻ പറ്റുകയുള്ളൂ എന്നും സ്റ്റിമാച് പറഞ്ഞു.

കൊൽക്കത്തയിൽ വെച്ച് മത്സരം നടനടക്കുന്നതിൽ സന്തോഷം ഉണ്ട് എന്നും, നാളെ ആരാധകർ മത്സരത്തിന്റെ വിധി നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നും സ്റ്റിമാച് പറഞ്ഞു. ബംഗ്ലാദേശിനെ തീർത്തും ആരും ചെറുതാക്കി കാണരുത് എന്നും സ്റ്റിമാച് പറഞ്ഞു. എതിരാളികളെ ചെറുതായി കണ്ടാൽ എപ്പോഴും തിരിച്ചടി കിട്ടാറുണ്ട് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.