തന്റെ പ്രഥമ പരിഗണന പ്രാദേശിക ക്രിക്കറ്റ് കളിക്കുന്ന താരങ്ങൾക്ക് വേണ്ടിയാണെന്ന് ഗാംഗുലി

ബി.സി.സി.ഐ പ്രസിഡണ്ട് സ്ഥാനത്ത് എത്തിയാൽ തന്റെ പ്രഥമ പരിഗണന പ്രാദേശിക ക്രിക്കറ്റ് കളിക്കുന്ന താരങ്ങൾക്ക് വേണ്ടിയാണെന്ന് ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേൽക്കാൻ പോവുന്ന സൗരവ് ഗാംഗുലി. സുപ്രീം കോടതി നിയോഗിച്ച ലോഥ കമ്മിറ്റിയുടെ നിയമനത്തിന് ശേഷം ബി.സി.സി.ഐ പ്രസിഡണ്ട് സ്ഥാനത്ത് എത്തുന്ന ആദ്യ ആളാണ് സൗരവ് ഗാംഗുലി.

നേരത്തെ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർസിനോട് പ്രാദേശിക ക്രിക്കറ്റിൽ കളിക്കുന്ന താരങ്ങളുടെ സാമ്പത്തിക സുരക്ഷാ ഉറപ്പ് വരുത്തണമെന്ന് ഗാംഗുലി ആവശ്യപെട്ടിരുന്നു. അത് കൊണ്ട് തന്നെ പ്രാദേശിക ക്രിക്കറ്റിൽ കളിക്കുന്ന താരങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നടപടികൾക്ക് താൻ പ്രഥമ പരിഗണന നൽകുമെന്ന് ഗാംഗുലി പറഞ്ഞു.

അതെ സമയം ബി.സി.സി.ഐ പ്രസിഡണ്ട് ആവുന്നത് ഇന്ത്യൻ ക്യാപ്റ്റൻ ആവുന്ന അത്ര ബുദ്ധിമുട്ടുള്ള കാര്യം അല്ലെന്ന് ഗാംഗുലി പറഞ്ഞു.

Previous article“ഏതു ടീമിൽ കളിച്ചാലും ലോകത്തെ ഏറ്റവും മികച്ച താരമാകാനുള്ള കഴിവ് നെയ്മറിനുണ്ട്”
Next article“ലോകകപ്പ് സ്വപ്നം തുടർന്നും കാണണമെങ്കിൽ ബംഗ്ലാദേശിനെ തോൽപ്പിക്കണം”