വയനാടിന്റെ സ്വന്തം ഷഫീഖ് മേപ്പാടിക്ക് എ എഫ് സി എ കോച്ചിങ് ലൈസൻസ്

- Advertisement -

വയനാട് ജില്ലയ്ക്ക് ആദ്യയാമായി ഒരു എ ലൈസൻസ് കോച്ചിനെ ലഭിച്ചിരിക്കുകയാണ്. ഷ്ഫീഖ് മേപ്പടി ആണ് എ എഫ് സി എ ലൈസൻസ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ മഹാരാഷ്ട്രയിൽ വെച്ച് നടന്ന കോച്ചിങ് ലൈസൻ കോഴ്സ് വിജയിച്ച രണ്ട് മലയാളികളിൽ ഒരാളാണ് ഷഫീഖ് മേപ്പടി. കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് ടീമിന്റെ പരിശീലകനായ ഷമീൽ ചെമ്പകത്തും എ ലൈസൻസ് ഷഫീഖിനൊപ്പം നേടി.

ഇപ്പോൾ ബെംഗളൂരു ഫുട്ബോൾ അക്കാദമിയുടെ പരിശീലകനാണ് ഷഫീഖ് കോച്ച്. നേരത്തെ വയനാട് എഫ് സിയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. പ്രീമിയർ സ്കിൽസിന്റെയും ഭാഗമായിരുന്നു അദ്ദേഹം. കേരളത്തിന്റെ അണ്ടർ 17 ടീമിനെയും മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്. വയനാട് മേഖലയിൽ ഫുട്ബോൾ വളർത്തുന്നതിൽ വലിയ പങ്ക് ഷഫീഖ് കോച്ച് വഹിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിന്റെ ഫുട്ബോൾ ഇൻഡസ്ട്രീസ് എം ബി എ എടുത്തിട്ടുള്ള പരിശീലകനാണ് ഷഫീഖ്.

അരപ്പറ്റ നോവ യുണൈറ്റഡ് ഫുട്ബോൾ അക്കാദമിയിൽ കോച്ച് ഫൈസൽ ബാപ്പു, മമ്മുട്ടി എന്നിവരുടെ കീഴിൽ ഫുട്ബോൾ കളിച്ചു വളർന്ന ഷഫീഖ് വയനാട് യൂത്ത് ടീമിനും, മൈസൂർ യൂണിവേഴ്സിറ്റി ടീമിന് വേണ്ടിയും മുമ്പ് ബൂട്ട് കെട്ടിയിട്ടുണ്ട്.

Advertisement