നിശ്ചിത ഓവർ ക്രിക്കറ്റിൽ അശ്വിന് അവസരം നൽകണമെന്ന് ഹർഭജൻ സിങ്

- Advertisement -

നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിന് ഒരു അവസരം കൂടി നൽകണമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. വെസ്റ്റിൻഡീസിനെതിരായ ഏകദിന ടി20 മത്സരങ്ങൾക്കുള്ള ടീമിനെ നാളെ തിരഞ്ഞെടുക്കാനിരിക്കെയാണ് ഹർഭജൻ അശ്വിനെ ടീമിൽ എടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണെങ്കിലും 2017ന് ശേഷം അശ്വിൻ നിശ്ചിത ഓവർ മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. 2017ന് ശേഷം ചാഹലും കുൽദീപ് യാദവുമാണ് ഇന്ത്യയുടെ പ്രധാന സ്പിന്നർമാർ. അശ്വിനൊപ്പം നിശ്ചിത ഓവർ ടീമിൽ നിന്ന് സ്ഥാനം നഷ്ട്ടപെട്ട ജഡേജ വീണ്ടും ഇന്ത്യൻ ടീമിൽ ഇടം പിടിക്കുകയും ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളിക്കുകയും ചെയ്തിരുന്നു.

തുടക്കത്തിലെ ഓവറുകളിൽ ബോൾ ചെയ്യാൻ ഒരു സ്പിന്നറെയാണ് നോക്കുന്നതെങ്കിൽ അശ്വിന് ആണ് നല്ലതെന്ന് ഹർഭജൻ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത അശ്വിന് നിശ്ചിത ഓവർ മത്സരങ്ങളിൽ ഒരു അവസരം നൽകിക്കൂടെ എന്നും ഹർഭജൻ ചോദിച്ചു.

Advertisement