ആര് ശമ്പളം കുറച്ചാലും തന്റെ ക്ലബിന് കൃത്യമായി ശമ്പളം നൽകും എന്ന് വിദാൽ

കൊറോണ കാരണം ലോകത്തെ മുഴുവൻ ക്ലബുകളും അവരുടെ താരങ്ങളുടെ ശമ്പളം കുറയ്ക്കുകയാണ്. എന്നാൽ ബാഴ്സലോണ താരമായ വിദാൽ തന്റെ ഉടമസ്ഥതയിലുള്ള ചിലിയൻ ക്ലബായ റൊദെലിൻഡോ റോമനിലെ താരങ്ങളുടെയോ തൊഴിലാളികളുടെയോ ശമ്പളം കുറയ്ക്കില്ല എന്ന് അറിയിച്ചു. അവർക്ക് അവരുടെയൊക്കെ കരാറിൽ ഉള്ള തുക നൽകിയിരിക്കും എന്ന് ബാഴ്സലോണ താരം അറിയിച്ചു.

ഈ പ്രതിസന്ധികൾ ലോകം മറികടക്കും വീണ്ടും പന്തുരുളും. അപ്പോൾ ഈ നഷ്ടമൊക്കെ വീട്ടാവുന്നതെ ഉള്ളൂ എന്നും വിദാം പറഞ്ഞു. ബാഴ്സലോണയിൽ തന്റെ ശമ്പളത്തിന്റെ 70 ശതമാനം വിട്ടു നൽകേണ്ടി വന്ന താരമാണ് വിദാൽ. എങ്കിലും ആ നടപടി തന്റെ ഉടമസ്ഥതയിലുള്ള ക്ലബിൽ വേണ്ട എന്ന് വിദാൽ തീരുമാനിച്ചു.