19കാരന്റെ ഗോളിൽ അമേരിക്ക മെക്സിക്കോയെ വീഴ്ത്തി

19കാരൻ ടെയ്ലർ ആഡംസ് താരമായ മത്സരത്തിൽ അമേരിക്കയ് വിജയം. ഇന്ന് മെക്സിക്കോയെ നേരിട്ട അമേരിക്ക എതിരില്ലാത്ത ഒരു ഗോളിന്റെ ജയമാണ് സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ ടെയ്ലർ ആഡംസ് നേടിയ ഗോളാണ് അമേരിക്കയ്ക്ക് ജയം സമ്മാനിച്ചത്. ടെയ്ലറിന്റെ ആദ്യ അമേരിക്കൻ ഗോളാണിത്. ഗോൾ പിറക്കുന്നതിന് അഞ്ചു മിനുട്ടുകൾക്ക് മുമ്പ് മെക്സിക്കൻ താരം ആഞ്ചൽ സാല്വിദാർ ചുവപ്പ് കണ്ട് പുറത്തു പോയിരുന്നു.

അമേരികയ്ക്ക് ഈ ജയം അത്യാവശ്യമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സ്വന്തം കാണികളുടെ മുമ്പിൽ ബ്രസീലിനെതിരെ പരാജയം രുചിച്ചിരുന്നു. മെക്സിക്കോയ്ക്ക് ആകട്ടെ ഇത് തുടർച്ചയായ നാലാം പരാജയമാണ്.

Previous articleസാഫ് കപ്പിൽ ഇന്ന് ഇന്ത്യ പാകിസ്താൻ സെമി
Next articleടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട്, ഇന്ത്യക്ക് തിരിച്ചടി