ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട്, ഇന്ത്യക്ക് തിരിച്ചടി

Photo: Twitter/ @ICC

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെ ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട്. ഇന്ത്യക്കെതിരായ 5 ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കിയതോടെ റാങ്കിങ്ങിൽ ഇംഗ്ലണ്ട് ന്യൂസീലാൻഡിനെ മറികടന്ന് നാലാം സ്ഥാനത്ത് എത്തി.  പരമ്പര തുടങ്ങുമ്പോൾ ഇംഗ്ലണ്ട് 97 പോയിന്റോടെ അഞ്ചാം സ്ഥാനത്ത് ആയിരുന്നു. പരമ്പര ജയിച്ചതോടെ  8 പോയിന്റ് സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് നാലാം സ്ഥാനം പിടിച്ചെടുത്തത്. മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രലിയയെക്കാൾ 1 പോയിന്റ് പിറകിലാണ് ഇംഗ്ലണ്ട്.

ഇംഗ്ലനെതിരായ പരമ്പര 4-1 തോറ്റതോടെ ഇന്ത്യക്ക് 10 പോയിന്റ് നഷ്ടമായി. എന്നിരുന്നാലും രണ്ടാം സ്ഥാനത്ത് ഉള്ള സൗത്ത് ആഫ്രിക്കയെക്കാൾ 9 പോയിന്റിന്റെ ലീഡ് ഉള്ള ഇന്ത്യ തന്നെയാണ് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. പരമ്പര തുടങ്ങുമ്പോൾ 125 പോയിന്റ് ഉണ്ടായിരുന്ന ഇന്ത്യക്ക് പരമ്പരയിലെ കനത്ത തോൽവിയോടെ 10 പോയിന്റ് കുറഞ്ഞ് 115 പോയിന്റിലെത്തി.

Previous article19കാരന്റെ ഗോളിൽ അമേരിക്ക മെക്സിക്കോയെ വീഴ്ത്തി
Next articleസ്പെയിനിൽ എടികെ കൊൽക്കത്തയ്ക്ക് ജയം, കാലു ഉചെയ്ക്ക് മാത്രം നാലു ഗോളുകൾ