U20 ചാമ്പ്യൻഷിപ്പിൽ അർജന്റീനയെ തകർത്ത് ബ്രസീൽ യുവനിര

Newsroom

Picsart 23 01 24 11 15 58 867
Download the Fanport app now!
Appstore Badge
Google Play Badge 1

U20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ അർജന്റീനയെ 3-1ന് തകർത്ത് ബ്രസീൽ. തുടക്കം മുതൽ ബ്രസീലിന്റെ നല്ല ആക്രമണങ്ങൾ ആണ് കാണാനായത്. 8-ാം മിനിറ്റിൽ ബ്രസീൽ ജി.ബിറോയുടെ ഗോളിൽ ലീഡ് എടുത്തു . പെട്ടെന്ന് മറുപടി നൽകാൻ അർജന്റീന ശ്രമിച്ചെങ്കിലും ബ്രസീലിന്റെ പ്രതിരോധം ഭേദിക്കാൻ കഴിഞ്ഞില്ല. പിന്നീട് 46-ാം മിനിറ്റിൽ ബ്രസീൽ ലീഡ് ഇരട്ടിയാക്കിയ സാന്റോസ് അർജന്റീനയെ പ്രതിസന്ധിയിലാക്കി.

ബ്രസീൽ 23 01 24 11 16 08 933

രണ്ടാം പകുതിയിൽ അർജന്റീന മുന്നേറാൻ ശ്രമിച്ചെങ്കിലും ബ്രസീലിന്റെ പ്രതിരോധം ശക്തമായി തന്നെ തുടർന്നു. പിന്നീട് 87-ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ റോഗ് ബ്രസീലിന്റെ വിജയം ഉറപ്പിച്ചു. 90-ാം മിനിറ്റിൽ ഗോൺസാലസിലൂടെ അർജന്റീനയ്ക്ക് ഒരു ഗോൾ നേടാൻ കഴിഞ്ഞെങ്കിലും തിരിച്ചുവരവിന് അത് പോരായിരുന്നു. ഈ മത്സരത്തിലെ വിജയത്തോടെ ബ്രസീൽ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. അടുത്ത മത്സരത്തിൽ അർജന്റീന പെറുവിനെയും ബ്രസീൽ കൊളംബിയയെയും നേരിടും.