CricketFeatured

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന് ചരിത്ര നേട്ടം: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ആദ്യ പത്തിത്തിലിടം നേടി റഹ്മത് ഷാ

Resizedimage 2026 11 11 17 52 47 1686[1]

ഐസിസി പുരുഷ ടെസ്റ്റ് റാങ്കിംഗിൽ തകർപ്പൻ മുന്നേറ്റവുമായി അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റഹ്മത് ഷാ. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു താരം ഐസിസി ടെസ്റ്റ് റാങ്കിംഗിന്റെ ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടുന്നു എന്ന ചരിത്ര നേട്ടമാണ് റഹ്മത് ഷാ സ്വന്തമാക്കിയത്.

അടുത്തിടെ സിംബാബ്‌വെക്കെതിരായ ഒന്നാം ടെസ്റ്റിൽ നേടിയ 173 റൺസിന്റെ മികവിൽ 6 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം റാങ്കിലേക്കാണ് താരം കുതിച്ചെത്തിയത്.

അഫ്ഗാനിസ്ഥാനായി ടെസ്റ്റിൽ മികച്ച പ്രകടനം തുടരുന്ന റഹ്മത് ഷാ, തന്റെ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് സിംബാബ്‌വെക്കെതിരെ കുറിച്ചത്. ഇന്ത്യയുടെ ഏകദിന/ടെസ്റ്റ് നായകൻ ശുഭ്മൻ ഗിൽ, ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം, ശ്രീലങ്കയുടെ കാമിന്ദു മെൻഡിസ് എന്നിവരെ മറികടന്നാണ് അഫ്ഗാൻ താരം റാങ്കിംഗിൽ ഏഴാം സ്ഥാനത്തെത്തിയത്.

രാജ്യത്തിനായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ മുൻപന്തിയിലുള്ള റഹ്മത് ഷായുടെ ഈ നേട്ടം അഫ്ഗാനിസ്ഥാൻ ഫുൾ മെമ്പർ പദവി നേടിയ ശേഷമുള്ള ഏറ്റവും വലിയ കായിക നാഴികക്കല്ലുകളിലൊന്നാണ്. ക്രിക്കറ്റ് ലോകത്ത് അഫ്ഗാനിസ്ഥാന്റെ മുന്നേറ്റത്തിന് ഈ നേട്ടം കൂടുതൽ തിളക്കം പകരും.