സന്തോഷിക്കാം,അഞ്ചു മലയാളികളുമായി ഇന്ത്യയുടെ അണ്ടർ 19 ടീം

- Advertisement -

റഷ്യൻ ടൂറിനായി ഒരുങ്ങുന്ന ഇന്ത്യൻ അണ്ടർ 19 ടീം പ്രഖ്യാപിച്ചു. മുപ്പത് അംഗ ടീമിനെ ആണ് പരിശീലകൻ ഫ്ലോയിഡ് പിന്റോ പ്രഖ്യാപിച്ചത്. മലയാളികൾക്ക് സന്തോഷം തരുന്ന കാര്യമെന്തെന്നാൽ ഈ 30 അംഗ ടീമിൽ അഞ്ച് മലയാളികളാണ് ഉൾപ്പെട്ടിട്ടുള്ളത്. അടുത്ത കാലത്തായി ആദ്യാമായാണ് ഒരു ഇന്ത്യൻ സ്ക്വാഡിൽ ഇത്രയും മലയാളികൾ ഉൾപ്പെടുന്നത്.

ഗോൾ കീപ്പർ സച്ചിൻ സുരേഷ്, ഡിഫൻഡർമാരായ ഷബാസ് അഹമ്മദ്, മുഹമ്മദ് റാഫി, മധ്യനിര താരങ്ങളായ സനൂപ് ചന്ദ്രൻ, മുഹമ്മദ് ബാസിത് എന്നിവരാണ് ടീമിക് ഇടം പിടിച്ചിരിക്കുന്നത്. ജൂൺ ആദ്യ വാരമാണ് ഇന്ത്യൻ ടീം റഷ്യയിലേക്ക് പോകുന്നത്.

12 ടീമുകൾ പങ്കെടുക്കുന്ന ഗ്രനാറ്റ്കിൻ മെമ്മോറിയൽ ടൂർണമെന്റിലാണ് ഇന്ത്യ പങ്കെടുക്കുന്നത്. റഷ്യ, മോൽദോവ, ബൾഗേറിയ എന്നിവർ അടങ്ങിയ ഗ്രൂപ്പ് എ യിലാകും ഇന്ത്യ അവിടെ കളിക്കുക. ജൂൺ 4ന് റഷ്യക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

The 30-member squad is as follows:

GOALKEEPERS: Prabhsukhan Singh Gill, Aryan Niraj Lamba, Raj Kumar Mahato, Sachin Ammanath Suresh, Niraj Kumar, Lalbiakhlua Jongte.

DEFENDERS: Vanlalnghenga, Hormipam Mishra, Akash Mishra, Muhammed Rafi, Sumit Rathi, Shabas Ahammed, Moothedath, Gurkirat Singh, Narender, Jitendra Singh, Sanjeev Stalin.

MIDFIELDERS: Jeakson Singh Thounaojam, Ninthoinganba Meetei Khumanthem, Givson Singh Moirangthem, Vikram Partap Singh, Ricky John Shabong, Lalchhanhima Sailo, Sanoop Chandran, Muhammed Basith Parathodi, Robin Yadav.

STRIKERS: Harmanpreet Singh, Rohit Danu, Haokip Luntinmang, Ridge Melvin Demello, Lalthanmawia Renthlei.

 

India’s schedule in the tournament is as follows:

 

June 4: India vs Russia (IST 8.30pm).

 

June 6: India vs Moldova (IST 2.30pm).

 

June 9: India vs Bulgaria (IST 2.30PM).

Advertisement