U-15 സാഫ് കപ്പ്, ഭൂട്ടാനെ ഗോളിൽ മുക്കി ഇന്ത്യ!!

- Advertisement -

അണ്ടർ 15 സാഫ് കപ്പിൽ ഇന്ത്യക്ക് മറ്റൊരു വൻ വിജയം കൂടെ. ഇന്ന് നടന്ന മത്സരത്തിൽ ഭൂട്ടാനെ നേരിട്ട ഇന്ത്യൻ കുട്ടികൾ വമ്പൻ വിജയം തന്നെയാണ് നേടിയത്. കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. നേരത്തെ നേപ്പാളിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും ഇന്ത്യ തോൽപ്പിച്ചിരുന്നു.

ഇന്ന് കളിയുടെ ആദ്യ മിനുട്ടിൽ തന്നെ ഗോളടിച്ചു കൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. ടെയ്സൺ ആയിരുന്നു ഈ സാഫ് കപ്പിലെ ഏറ്റവും വേഗതയേറിയ ഗോളുമായി ഇന്ത്യക്ക് ലീഡ് നൽകിയത്. ടെയ്സണും ശ്രീദർത്തും ഇന്ത്യക്ക് വേണ്ടി രണ്ട് ഗോളുകൾ ഇന്ന് നേടി. ഐസാക്, റെനെഡി, സിങ്സൺ എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറേഴ്സ്.

Advertisement