U-18 സാഫ് കപ്പ്, ഇന്ത്യ ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നേപ്പാളിൽ നടക്കുന്ന അണ്ടർ 18 സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ മാൽഡീവ്സിനെ തകർത്തു കൊണ്ടായിരുന്നു ഇന്ത്യ ഫൈനലിലേക്ക് എത്തിയത്‌. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഏകപക്ഷീയമായ മത്സരം തന്നെയാണ് ഇന്ന് കണാനായത്. മലയാളി താരം മുഹമ്മദ് റാഫിയും ഇന്ത്യക്കായി ഇന്ന് ഗോൾ നേടി.

ആദ്യ പകുതിയിൽ രണ്ട് സെറ്റ് പീസുകളിലൂടെ ആയിരുന്നു ഇന്ത്യയുടെ ഗോളുകൾ. ആദ്യം നരേന്ദർ ഗലോട്ട് ഇന്ത്യക്കായി ഗോൾ നേടി. 45ആം മിനുട്ടിൽ ആയിരുന്നു റാഫിയുടെ ഗോൾ. രണ്ടാം പകുതിയിൽ മൻവീർ സിങ്, നിന്തോയ് എന്നിവരും ഇന്ത്യക്കായി ഗോൾ നേടി. ഫൈനലിൽ ബംഗ്ലാദേശിനെ ആണ് ഇന്ത്യ നേരിടുക. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശ് ഇന്ത്യയോട് സമനില വഴങ്ങിയിരുന്നു.