U-15 സാഫ് കിരീടം ഇന്ത്യക്ക്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 15 സാഫ് കപ്പ് കിരീടം ഇന്ത്യക്ക്. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ നേപ്പാളിനെ തോൽപ്പിച്ചാണ് ഇന്ത്യൻ കുട്ടികൾ സാഫ് കിരീടത്തിൽ മുത്തമിട്ടത്. കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്കായിരുന്നു ഫൈനലിൽ ഇന്ത്യയുടെ വിജയം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും നേപ്പാളിനെ ഇന്ത്യ തകർത്തിരുന്നു. അന്ന് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഇന്ത്യയുയ്യെ വിജയം.

ഇന്ന് ഹാട്രിക്കുമായി ശ്രീദർത്ത് ആണ് ഇന്ത്യയുടെ മികച്ച താരമായത്. രണ്ടാം പകുതിയിൽ ആയിരുന്നു ശ്രീദർത്തിന്റെ ഹാട്രിക്. മഹേസൺ, അമന്ദീപ്, സിബജിത്, ഹിമാൻഷ് എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറേഴ്സ്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തുൽ നാലു മത്സരങ്ങളിൽ നാലു വിജയവുമായി 12 പോയന്റു നേടിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. അഞ്ചു മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ അടിച്ച ഇന്ത്യ ഒരു ഗോൾ പോലും ഈ ടൂർണമെന്റിൽ വഴങ്ങിയിട്ടില്ല.