നടുഭാഗം ചുണ്ടനും പള്ളാത്തുരുത്തി ബോട്ട് ക്ലബും ചാമ്പ്യന്മാർ!!

അറുപത്തി ഏഴാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ നടുഭാഗം ചുണ്ടൻ മുത്തമിട്ടു.  പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ പതിനഞ്ചു തുഴപ്പാട് വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. യു ബി സി കൈനകിരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനത്തും, പൊലീസ് ക്ലബിന്റെ കാരിച്ചാൽ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

4 മിനിറ്റ് 25 സെക്കന്റ്‌ കൊണ്ടാണ് നടുഭാഗം ഫൈനൽസിൽ ഫിനിഷ് ചെയ്തത്. കഴിഞ്ഞ വർഷവും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തന്നെ ആയിരുന്നു കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ പായിപ്പാടൻ ചുണ്ടൻ തുഴഞ്ഞായിരുന്നു വിജയം. സച്ചിൻ ടെണ്ടുൽക്കർ മുഖ്യാതിഥിയായി എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരങ്ങൾക്ക് തിരിതെളിയിച്ചപ്പോൾ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നെഹ്‌റു ട്രോഫി ജലമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. .