ക്രിസ്റ്റൽ പാലസ് യുവതാരത്തിന് ആയി ചെൽസി രംഗത്ത്

Wasim Akram

Picsart 23 07 24 01 59 07 225
Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റൽ പാലസിന്റെ ഇംഗ്ലീഷ് യുവതാരം മൈക്കിൾ ഒലീസിക്ക് ആയി ചെൽസി രംഗത്ത്. നിലവിൽ ആഡ് ഓണുകൾ അടക്കം താരത്തിന് ആയി ചെൽസി 45 മില്യൺ യൂറോയുടെ ഓഫറും മുന്നോട്ട് വച്ചു എന്നാണ് റിപ്പോർട്ട്. താരത്തിന് ചെല്സിയിൽ വരാൻ താൽപ്പര്യം ഉള്ളത് ആയും റിപ്പോർട്ട് ഉണ്ട്.

ചെൽസി

അതേസമയം താരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കും താൽപ്പര്യം ഉണ്ട്. എന്നാൽ കഴിഞ്ഞ മാസം പരിക്കേറ്റ താരത്തിന്റെ ഫിറ്റ്നസിൽ ക്ലബുകൾക്ക് വ്യക്തത വരേണ്ടത് ഉണ്ട്. താരത്തിന് 35 മില്യൺ പൗണ്ടിന്റെ റിലീസ് ക്ലോസ് ഉള്ളത് ആയും റിപ്പോർട്ട് ഉണ്ട്. നേരത്തെ അയാക്‌സ് താരം മുഹമ്മദ് കുദുസിന് ആയും ചെൽസി താൽപ്പര്യം കാണിച്ചിരുന്നു, എന്നാൽ ഘാന താരത്തിൽ ആഴ്‌സണലിനും താൽപ്പര്യം ഉണ്ട്.