കോപ അമേരിക്കയ്ക്ക് 26 അംഗ സ്ക്വാഡ് ആകാം, ബ്രസീലിന് 3 പേരെ കൂടെ ടീമിലെടുക്കാം

Newsroom

Picsart 24 05 17 10 43 02 935
Download the Fanport app now!
Appstore Badge
Google Play Badge 1

2024 കോപ അമേരിക്ക ടൂർണമെന്റിൽ ഒരു ടീമിൽ ഉൾപ്പെടുത്താൻ ആകുന്ന താരങ്ങളുടെ എണ്ണം ഉയർത്തി. കളിക്കാരുടെ എണ്ണം ഒരു ടീമിന് 26 ആയാണ് ആയി ഉയർത്തിയത്. സാധാരണ കോപ്പ അമേരിക്കയിൽ 23 അംഗ സ്ക്വാഡായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ ഇനി മുതൽ 26 അംഗ സ്ക്വാഡ് ആയിരിക്കും എന്ന് CONMEBOL വ്യാഴാഴ്ച പ്രഖ്യാപിച്ചു.

കോപ അമേരിക്ക 24 05 17 10 43 42 843

2021ലെ കോപ്പ അമേരിക്കയ്ക്ക് ഒരു ടീമിന് 28 കളിക്കാരുടെ സ്ക്വാഡ് ഉപയോഗിക്കാമായിരുന്നു. എന്നാൽ അന്ന് കോവിഡ് കാരണം വന്ന പ്രതിസന്ധിയാണ് സ്ക്വാഡ് വലുപ്പം കൂട്ടാൻ കാരണം. ബ്രസീൽ ഇതിനകം ടീം പ്രഖ്യാപിച്ചിട്ടുണ്ട്. 23 അംഗ സ്ക്വാഡാണ് ബ്രസീൽ പ്രഖ്യാപിച്ചത്. അവർക്ക് ഇനി മൂന്ന് പേരെ കൂടെ ടീമിൽ ഉൾപ്പെടുത്താം. ജൂൺ 23വരെ ബ്രസീലിന് ടീമിന് ബാക്കി താരങ്ങളെ ഉൾപ്പെടുത്താൻ സമയമുണ്ട്.