ചെന്നൈയെ തോൽപ്പിച്ച് RCB പ്ലേ ഓഫിൽ എത്തും എന്ന് ലാറ

Newsroom

Picsart 23 05 07 13 47 22 698
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് ആർ സി ബി പ്ലേ ഓഫിൽ എത്തും എന്ന് മുൻ വെസ്റ്റ് ഇൻഡീസ് നായകൻ ബ്രയാൻ ലാറ. നാളെ പ്ലേ ഓഫിൽ ആര് എത്തും എന്ന് തീരുമാനിക്കാൻ പോകുന്ന മത്സരത്തിൽ ആർ സി ബിയും ചെന്നൈയും നേർക്കുനേർ വരാൻ ഇരിക്കുകയാണ്‌. അഞ്ച് മത്സരങ്ങളുടെ വിജയ പരമ്പരയുമായി വരുന്ന ആർസിബിക്ക് ചെന്നൈ സൂപ്പർ കിംഗ്സിനെയും തോല്പ്പിക്കാൻ ആകും എന്ന് ലാറ പറയുന്നു.

ലാറ 24 05 17 10 18 10 755

“ആർസിബിക്ക് ഇപ്പോൾ അഞ്ച് മത്സരങ്ങളുടെ തുടർച്ചയായ വിജയത്തിന്റെ ആത്മവിശ്വാസം ഉണ്ട്, ഈ വർഷം മറ്റൊരു ടീമും അത് ചെയ്തിട്ടില്ല. തകർപ്പൻ ഫോമിലുള്ള വിരാട് കോഹ്‌ലി അവർക്കുണ്ട്. ടീമിൻ്റെ വിജയത്തിൽ മറ്റ് കളിക്കാരും അവരുടെ റോൾ നന്നായി ചെയ്യുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.”അദ്ദേഹം പറഞ്ഞു.

“ആർസിബി ഒരിക്കലും ഐപിഎൽ നേടിയിട്ടില്ല, അവർക്ക് അത് നേടാനുള്ള ആഗ്രഹം ശക്തമാണെന്ന് തനിക്ക് തോന്നുന്നു. പ്ലേ ഓഫിലെത്താൻ ചെന്നൈക്ക് എതിരായ മത്സരം അവരെ സഹായിക്കും. ഇതൊരു മികച്ച അവസരമാണ്, ടീമിൻ്റെ ഫോം മികച്ചതാണ്, വിജയിക്കണമെന്ന ആഗ്രഹം അവർക്ക് ഉണ്ട്, ഡു പ്ലെസിസ്, സിറാജ്, വിരാട് തുടങ്ങിയ സീനിയർ താരങ്ങളും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്” ലാറ അഭിപ്രായപ്പെട്ടു.

“യുവ കളിക്കാരും അവസരത്തിനൊത്ത് ഉയരുന്നു. ഈ ടൂർണമെൻ്റിൽ ആർ സി ബി മുന്നോട്ട് പോകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ സിഎസ്‌കെയ്‌ക്കെതിരെ വിജയിക്കും,” ലാറ പറഞ്ഞു