അത്ലറ്റിക്കോ മാഡ്രിഡ് യുവതാരം മനു സാഞ്ചേസിനെ ഒസാസുന ലോണിൽ സ്വന്തമാക്കി. യുവ ലെഫ്റ്റ് ബാക്ക് കഴിഞ്ഞ സീസണിലും ലോണിൽ പോയിരുന്നു. 20-കാരൻ കഴിഞ്ഞ ജനുവരി മുതൽ മെയ് വരെ ഒസാസുനയിൽ തന്നെയാണ് ലോണിൽ കളിച്ചത്-
2014ൽ ആണ് സ്പെയിൻ സ്വദേശിയാ മനു സാഞ്ചെസ് അത്ലറ്റിക്കോ മാഡ്രിഡ് അക്കാദമിയിൽ ചേർന്നത്. കഴിഞ്ഞ വേനൽക്കാലത്ത് 2025 വരെ താരം കരാർ നീട്ടിയിരുന്നു. ഇതുവരെ ലാലിഗയിൽ അഞ്ച് മത്സരങ്ങളും കോപ്പ ഡെൽ റേയിൽ ഒരു മത്സരവും താരം അത്ലറ്റിക്കോ മാഡ്രിഡിനായി കളിച്ചിട്ടുണ്ട്.



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




