ഇന്ത്യ ലോക ഒന്നാം നമ്പര്‍ ആയിരുന്നപ്പോളും വാലറ്റത്തിൽ നിന്ന് ശ്രദ്ധേയമായ പ്രകടനങ്ങള്‍ വന്നിരുന്നു

Shamibumrah

ഇന്ത്യ ടെസ്റ്റിൽ ലോക ഒന്നാം നമ്പര്‍ ടീമായിരുന്നപ്പോളും വാലറ്റത്തിൽ നിന്ന് നിര്‍ണ്ണായക സംഭാവനകള്‍ വന്നിരുന്നുവെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ഇടയ്ക്ക് അതിൽ ഇന്ത്യയ്ക്ക് വീഴ്ച പറ്റിയെന്നും എന്നാൽ ഇപ്പോള്‍ വീണ്ടും ലോവര്‍ ഓര്‍ഡറിന് റൺസ് കണ്ടെത്തുവാനുള്ള ആഗ്രഹം തിരിച്ച് വന്നിട്ടുണ്ടെന്നും കോഹ്‍ലി പറഞ്ഞു.

വാലറ്റം നേടുന്ന റൺസ് എത്ര വിലയേറിയതാണെന്ന് നമുക്ക് വ്യക്തമാണെന്നും ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് ബൗളര്‍മാരുടെ ബാറ്റിംഗ് മെച്ചപ്പെടുത്തുവാനും വേണ്ട പരിശ്രമം നടത്തിയിട്ടുണ്ടെന്നും കോഹ്‍ലി സൂചിപ്പിച്ചു.

Previous articleഅത്ലറ്റിക്കോ മാഡ്രിഡ് യുവ ലെഫ്റ്റ് ബാക്ക് ഒസാസുനയിൽ കളിക്കും
Next articleബ്രണ്ടൺ വില്യംസിനെ ലോണിൽ സ്വന്തമാക്കാൻ നോർവിച് സിറ്റി രംഗത്ത്