ഈ സീസണോടെ ചെൽസി വിടും എന്ന് പെഡ്രോ

- Advertisement -

ഈ സീസണോടെ ചെൽസി വിടും എന്ന് സ്പാനിഷ് താരം പെഡ്രോ പറഞ്ഞു. ഒരു സ്പാനിഷ് റേഡിയോക്ക് നൽകിയ ഇന്റർവ്യൂവിൽ ആണ് പെഡ്രോ ചെൽസി വിടുന്ന കാര്യം വ്യക്തമാക്കിയത്. ചെൽസിയുമായുള്ള തന്റെ കരാർ ഈ സീസണോടെ താൻ റദ്ദാക്കും എന്ന് താരം വ്യക്തമാക്കി. പക്ഷെ ഇനി എവിടെ പോകണം എന്ന് തീരുമാനിച്ചിട്ടില്ല എന്ന് 32കാരനായ താരം പറഞ്ഞു. ഇപ്പോൾ അതിനൊന്നും ഉള്ള സമയം അല്ല എന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ഫുട്ബോൾ എപ്പോൾ വീണ്ടും തുടങ്ങും എന്ന് നോക്കാം. ലോകം എത്രയും പെട്ടെന്ന് കൊറോണയെ മറികടക്കട്ടെ എന്നും പെഡ്രോ പറഞ്ഞു. ഇപ്പോൾ താനും ചെൽസിയ താരങ്ങളുമെല്ലാൻ ക്വാർന്റീനിലാണെന്നും പെഡ്രോ പറഞ്ഞു. 2015ൽ ആയിരുന്നു പെഡ്രോ ചെൽസിയിൽ എത്തിയത്. അതുവരെ ബാഴ്സലോണയിൽ ആയിരുന്നു പെഡ്രോ കളിച്ചിരുന്നത്.

Advertisement