ഇഗാളോയ്ക്ക് വൻ ഓഫർ നൽകി ചൈനീസ് ക്ലബ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജനുവരി സൈനിംഗ് ആയ ഒഡിയൊൻ ഇഗാളോയ്ക്ക് വൻ ഓഫർ നൽകി കൊണ്ട് ചൈനീസ് ക്ലബായ ഷാങ്ഹായ് ഷെൻഹുവ രംഗത്ത്. താരത്തെ സ്ഥിര കരാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യാൻ സാധ്യതയുണ്ട് എന്ന് സൂചനകൾക്ക് പിന്നാലെയാണ് ചൈനീസ് ക്ലബിന്റെ ഓഫർ. ഇഗാളോയ്ക്ക് ആഴ്ചയിൽ 400000 ഡോളർ വേതനമാണ് ഷാങ്ഹായ് വാഗ്ദാനം ചെയ്യുന്നത്. ഒപ്പം രണ്ടു വർഷത്തെ കരാറും ക്ലബ് നൽകും.

ഇപ്പോൾ ചൈനീസ് ക്ലബായ ഷാങ്ഹായ് ഷെൻഹുവയിൽ നിന്ന് ആറു മാസത്തെ ലോണിൽ ആണ് ഇഗാളൊ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നത്. താരം ഇതിനകം തന്നെ യുണൈറ്റഡിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇഗാളോ യുണൈറ്റഡിനായി മൂന്ന് മത്സരങ്ങളിൽ ആദ്യ ഇലവനിൽ എത്തി. ഈ മൂന്ന് മത്സരങ്ങളിൽ നിന്നായി നാലു ഗോളുകൾ നേടാൻ ഇഗാളോയ്ക്ക് ആയി. ഇനി ഇഗാളോ ആകും യുണൈറ്റഡ് വേണോ ചൈന വേണോ എന്ന് അന്തിമ തീരുമാനം എടുക്കാൻ.

Advertisement