വനിത ഐ.പി.എൽ ഉടൻ തന്നെ ആരംഭിക്കണമെന്ന് മിതാലി രാജ്

- Advertisement -

വനിതകൾക്ക് വേണ്ടിയുള്ള ഐ.പി.എൽ ഉടൻ തന്നെ തുടങ്ങണമെന്ന് ബി.സി.സി.ഐയോട് അഭ്യർത്ഥിച്ച് ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജ്. ചെറിയ രീതിയിൽ ആണെങ്കിലും അടുത്ത വർഷം തന്നെ വനിതാ ഐ.പി.എൽ തുടങ്ങണമെന്നും നിയമത്തിൽ മാറ്റം വരുത്തിയും ടൂർണമെന്റ് നടത്താമെന്നും മിതാലി രാജ് പറഞ്ഞു.

4 വിദേശ താരങ്ങളെ ഉൾപ്പെടുത്തുന്നതിന് പകരം 5-6 വിദേശ താരങ്ങളെ ഉൾപ്പെടുത്തി ടൂർണമെന്റ് നടത്താമെന്നും മിതാലി രാജ് പറഞ്ഞു. നിലവിൽ ഇന്ത്യക്ക് പ്രാദേശിക ക്രിക്കറ്റിൽ മികച്ച താരങ്ങൾ ഇല്ലെന്നും അതിന് വേണ്ടി ബി.സി.സി.ഐ ഉടൻ തന്നെ വനിതാ ഐ.പി.എൽ തുടങ്ങണമെന്നും മിതാലി രാജ് പറഞ്ഞു. നേരത്തെ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറും ഉടൻ തന്നെ വനിതാ ഐ.പി.എൽ തുടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു

Advertisement