നെയ്മറിനെ ഈ സീസണിൽ സ്വന്തമാക്കാൻ സാധ്യത ഇല്ല എന്ന് ബാഴ്സലോണ പ്രസിഡന്റ്

- Advertisement -

ബാഴ്സലോണയിലേക്കുള്ള മടക്കം എന്ന നെയ്മറിന്റെ ആഗ്രഹം ഈ സീസണിലും നടന്നേക്കില്ല. കൊറോണ കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ വലിയ ട്രാൻസ്ഫറുകൾക്ക് ഇല്ല എന്ന് ബാഴ്സലോണ പ്രസിഡന്റ് ബാർതമെയു സൂചന നൽകി. നെയ്മിന്റെ വരവ് ഈ വർഷം ഉണ്ടായേക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അവസാന സീസൺ മുതൽ ബാഴ്സലോണ ക്ലബിലേക്ക് തിരികെ വരാൻ നെയ്മർ ശ്രമിക്കുന്നത്.

നെയ്മറിനെ വിട്ടു നൽകാൻ പി എസ് ജി തയ്യാറാണെങ്കിലും അവർ ആവശ്യപ്പെടുന്ന തുക നൽകാൻ ബാഴ്സലോണക്ക് ഈ സമ്മറിൽ ആകില്ല. അതുകൊണ്ട് തന്നെ ബാഴ്സലോണ പി എസ് ജിയെ ട്രാൻസ്ഫറിനായി സമീപിക്കാൻ തയ്യാറാവില്ല. ഇത് നെയ്മറിനാകും നിരാശ നൽകുക. താരം പി എസ് ജിയിൽ തന്നെ തുടരേണ്ടി വരും. രണ്ട് സീസൺ മുമ്പ് പി എസ് ജിയിൽ എത്തിയ നെയ്മർ അവിടെ താൻ സന്തോഷവാനല്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു‌.

Advertisement