ലാസിയോക്ക് വീണ്ടും പരാജയം, ഇറ്റലിയിലെ കിരീട പോരാട്ടം അവസാനിക്കുന്നു

സീരി എ കിരീടത്തിലേക്കുള്ള യുവന്റസിന്റെ വഴി ഇനി കൂടുതൽ എളുപ്പം. ഇന്ന് വീണ്ടുൻ ലാസിയോ പരാജയപ്പെട്ടിരിക്കുകയാണ്‌. ലെചെയെ നേരിട്ട ലാസിയോ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് ഏറ്റു വാങ്ങിയത്. തുടക്കത്തിൽ ഒരു ഗോൾ അടിച്ച ശേഷമാണ് ലാസിയോ തോറ്റത്‌. കഴിഞ്ഞ മത്സരത്തിൽ മിലാനോടും ലാസിയോ പരാജയം വഴങ്ങിയിരുന്നു. ഇന്ന് അഞ്ചാം മിനുട്ടിൽ കൈകേഡോ ലാസിയോക്ക് ലീഡ് നൽകി.

30ആം മിനുറ്റിൽ ഒരു ഗോളിലൂടെ ബബകർ ആണ് ലെചെയെ കളിയിൽ തിരികെ കൊണ്ടു വന്നത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് പെനാൾട്ടിയിലൂടെ ലീഡ് എടുക്കാനുള്ള അവസരം ലെചെയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ കിക്ക് എടുത്ത മാങ്കൊസുവിന് പിഴച്ചു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടി ആ നിരാശ തീർക്കാൻ ലെചെയ്ക്ക് ആയി. 47ആം മിനുട്ടിൽ ലുസിയോണി ആണ് വിജയ ഗോളായി മാറിയ രണ്ടാം ഗീൾ നേടിയത്.

ഈ തോൽവി ലാസിയോയുടെ കിരീട പ്രതീക്ഷ ഏതാണ്ട് അവസാനിപ്പിച്ചു‌. ഇന്ന് മിലാനെതിരെ ജയിച്ചാൽ. യുവന്റസിന് ഒന്നാം സ്ഥാനത്തുള്ള ലീഡ് 10 പോയന്റായി ഉയരും. ഇപ്പോൾ ഒന്നാമതുള്ള യുവന്റസിന് 75 പോയന്റും രണ്ടാമതുള്ള ലാസിയോക്ക് 68 പോയന്റുമാണ് ഉള്ളത്. യുവന്റസ് ഒരു മത്സരം കുറവാണ് കളിച്ചത്.

Previous articleവെൽബെകിന്റെ ബൈസൈക്കിൽ ഗോളിൽ വാറ്റ്ഫോർഡിന് നിർണായക ജയം
Next articleനെയ്മറിനെ ഈ സീസണിൽ സ്വന്തമാക്കാൻ സാധ്യത ഇല്ല എന്ന് ബാഴ്സലോണ പ്രസിഡന്റ്