എറിക്സണെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ശ്രമം

ടോട്ടൻഹാം വിടാൻ ശ്രമിക്കുന്ന മധ്യനിര താരം എറിക്സണെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ശ്രമം. യുവന്റസുമായി ലീഗിൽ പൊരുതി നിൽക്കേണ്ടുള്ളത് കൊണ്ട് മധ്യനിര ശക്തമാക്കാൻ ശ്രമിക്കുകയാണ് ഇന്റർ മിലാൻ. 10 മില്യണോളമാൺ എറിക്സണു വേണ്ടി ഇന്റർ മിലാൻ വാഗ്ദാനം ചെയ്യുന്നത്. എറികസണായി പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഫും ശ്രമിക്കുന്നുണ്ട്.

പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും ക്രിയേറ്റീവ് മിഡ്ഫീൽഡർമാരിൽ ഒരാളാണ് എറിക്സൺ. എന്നാൽ വൈരികളായ യുണൈറ്റഡിന് എറിക്സണെ ടോട്ടൻഹാം നൽകുമോ എന്ന് സംശയമാണ്. ആറുമാസത്തെ കരാർ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ എറിക്സണെ ടോട്ടൻഹാമിന് വിൽക്കേണ്ടി വരും. ഇല്ലായെങ്കിൽ ഫ്രീ ട്രാൻസ്ഫറിൽ താരത്തെ നഷ്ടമാകും.

Previous articleതന്നെ യോർക്കർ എറിയാൻ പഠിപ്പിച്ചത് മലിംഗയല്ലെന്ന് ബുംറ
Next articleആസ്റ്റൺ വില്ലയ്ക്ക് വൻ നഷ്ടം, ഹീറ്റണും വെസ്ലിയും ഈ സീസണിൽ ഇനി കളിക്കില്ല