തന്നെ യോർക്കർ എറിയാൻ പഠിപ്പിച്ചത് മലിംഗയല്ലെന്ന് ബുംറ

Credits: Twitter Account - Jasprit Bumrah
- Advertisement -

തന്നെ യോർക്കർ എറിയാൻ പഠിപ്പിച്ചത് മുംബൈ ഇന്ത്യൻസിൽ തന്റെ സഹ താരമായിരുന്ന ശ്രീലങ്കൻ താരം മലിംഗയല്ലെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. അവസാന ഓവറുകളിൽ  യോർക്കറുകൾ എറിയുന്ന ബുംറയുടെ ബൗളിംഗ് ബാറ്റ്സ്മാൻമാർക്ക് തലവേദനയായിരുന്നു. ഇതുവരെ ബുംറക്ക് യോർക്കർ എറിയാൻ പരിശീലനം നൽകിയത് മലിംഗയായിരുന്നുവെന്നും വാർത്തകൾ വന്നിരുന്നു.

എന്നാൽ ഇപ്പോൾ മലിംഗയല്ല തനിക്ക് യോർക്കറുകൾ എറിയാൻ പഠിപ്പിച്ചുതന്നതെന്ന് പറഞ്ഞിരിക്കുകയാണ് ബുംറ. ഗ്രൗണ്ടിൽ ചെയ്യുന്ന ഒരു കാര്യവും മലിംഗ തനിക്ക് പഠിപ്പിച്ച് തന്നിട്ടില്ലെന്ന് ബുംറ പറഞ്ഞു. തനിക്ക് മാനസികമായ കാര്യങ്ങളാണ് മലിംഗ പഠിപ്പിച്ച് തന്നതെന്ന് ബുംറ വ്യക്തമാക്കി. വ്യത്യസ്‍ത സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും എങ്ങനെ ദേഷ്യം വരാതെ നോക്കണമെന്നും ബാറ്റ്സ്മാൻമാർക്കെതിരെ പന്തെറിയുമ്പോൾ എങ്ങനെ ആസൂത്രണം ചെയ്യണമെന്നുമുള്ള കാര്യങ്ങളാണ് മലിംഗ തനിക്ക് പഠിപ്പിച്ച് തന്നതെന്നും ബുംറ പറഞ്ഞു.

Advertisement