ആസ്റ്റൺ വില്ലയ്ക്ക് വൻ നഷ്ടം, ഹീറ്റണും വെസ്ലിയും ഈ സീസണിൽ ഇനി കളിക്കില്ല

ആസ്റ്റൺ വില്ല വൻ സമ്മർദ്ദത്തിൽ ആയിരിക്കുകയാണ്. ആസ്റ്റൺ വില്ല താരങ്ങളായ ടോം ഹീറ്റണും സ്ട്രൈക്കർ വെസ്ലിയും ഇനി ഈ സീസണിൽ കളിക്കില്ല എന്ന് ക്ലബ് അറിയിച്ചു. ബേൺലിക്ക് എതിരായ ആസ്റ്റൺ വില്ലയുടെ വിജയത്തിനിടയിൽ ആയിരുന്നു ഹീറ്റണും വെസ്ലിക്കും പരിക്കേറ്റത്. ഇരുവർക്കും ലിഗമന്റ് ഇഞ്ച്വറി ആണെന്ന് ക്ലബ് അറിയിച്ചു.

ഏഴു മാസത്തിൽ അധികം രണ്ട് താരങ്ങളും വിശ്രമിക്കേണ്ടി വരും. ഈ സീസണിൽ ആസ്റ്റൺ വില്ലയിൽ എത്തി വെസ്ലി ഇതുവരെ വില്ലയ്ക്കായി ആറു ഗോളുകൾ നേടിയിരുന്നു. വെസ്ലിക്ക് പരിക്കേറ്റതോടെ പുതിയ സ്ട്രൈക്കറെ തേടുകയാണ് റിലഗേഷൻ ഭീഷണിയിൽ ഉള്ള ആസ്റ്റൺ വില്ല. ഹീറ്റൺ ഇല്ല എന്നതിനാൽ നൈലാൻഡ് ആകും ഇനി വില്ലയുടെ വല കാക്കുക.

Previous articleഎറിക്സണെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ശ്രമം
Next articleഹൈദരബാദിനെതിരെ കേരളത്തിന് ബാറ്റിംഗ് തകർച്ച