ഡെൽഫിനെ സ്വന്തമാകാനൊരുങ്ങി എവർട്ടൻ

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് മധ്യനിര താരം ഫാബിയൻ ഡെൽഫിനെ സ്വന്തമാക്കാൻ എവർട്ടൻ ശ്രമം ആരംഭിച്ചു. 29 വയസുകാരനായ ഡെൽഫിന് നിലവിലെ സിറ്റി കരാറിൽ കേവലം ഒരു വർഷം മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ താരത്തെ വിൽക്കാൻ സിറ്റിയും തയ്യാറായേക്കും.

8 മില്യൺ യൂറോയോളം താരത്തിനായി എവർട്ടൻ നൽകാം എന്ന് കരാറിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. അത്ലറ്റികോ മാഡ്രിഡിൽ നിന്ന് റോഡ്രി എത്തിയതോടെ സിറ്റിയിൽ അടുത്ത സീസണിൽ കാര്യമായ അവസരം ഡെൽഫിന് ഉണ്ടാകില്ല എന്നുറപ്പാണ്. സിറ്റിയിൽ ലെഫ്റ്റ് ബാക്ക് പൊസിഷനും കളിക്കുന്ന താരത്തിന് മെൻഡി തിരിച്ചെത്തുന്നതോടെ അവിടെയും അവസരം ഉണ്ടാകാൻ ഇടയില്ല.

യുവ താരങ്ങൾക്ക് ഒപ്പം അനുഭവസമ്പത്തുള്ള താരങ്ങളെയും ഉൾപ്പടുത്തുക എന്നതാണ് എവർട്ടൻ പരിശീലകൻ മാർക്കോ സിൽവയുടെ നിലപാട്. ഡെൽഫ് ഇത്തരത്തിൽ മികച്ച ഒരു സൈനിംഗ് ആകും എന്നാണ് അവരുടെ പ്രതീക്ഷ.

Advertisement