മെസ്സിയെക്കാൾ വലിയ റിലീസ് ക്ലോസ് ഗ്രീസ്മെന്!!

- Advertisement -

ബാഴ്സലോണയിൽ ഇന്നലെ സൈൻ ചെയ്ത ഗ്രീസ്മെന്റെ റിലീസ് ക്ലോസ് ഏവരെയും ഞെട്ടിക്കുന്ന ഒന്നാണ്. 900മില്യണാണ് ഗ്രീസ്മെന്റെ കരാറിൽ റിലീസ് ക്ലോസാക്കി വെച്ചിരിക്കുന്നത്. ഗ്രീസ്മെനെ വാങ്ങാൻ ശ്രമിക്കുന്നവരുടെ കൈ പൊള്ളും എന്ന് ചുരുക്കം. ഇത്ര വലിയ റിലീസ് ക്ലോസ് ബാഴ്സലോണയിൽ വേറെ ആർക്കും ഇല്ല. ഇതുവരെ മെസ്സിക്കായിരുന്നു ക്ലബിലെ ഏറ്റവും വലിയ റിലീസ് ക്ലൊസ്.

700 മില്യണാണ് മെസ്സിയുടെ കരാറിൽ ഇപ്പോഴുള്ള റിലീസ് ക്ലോസ്. നെയ്മറിനെ റിലീസ് ക്ലോസ് കൊടുത്ത് പി എസ് ജി സ്വന്തമാക്കിയതു മുതലാണ് വൻ തുക റിലീസ് ക്ലോസായി വെക്കാൻ ബാഴ്സലോണ തുടങ്ങിയത്. തങ്ങളുടെ താരങ്ങളെ ആർക്കും എളുപ്പം ക്ലബിൽ നിന്ന് റാഞ്ചാനാവില്ല എന്ന് ഉറപ്പിക്കാനാണിത്. 120 മില്യൺ റിലീസ് ക്ലോസ് നൽകിയാണ് അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ഗ്രീസ്മെനെ ബാഴ്സലോണ സ്വന്തമാക്കിയത്.

Advertisement