റൊണാൾഡോ പ്രീസീസണായി യുവന്റസിനൊപ്പം ചേർന്നു

- Advertisement -

പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് ക്യാമ്പിൽ എത്തി. മൂന്ന് ആഴ്ച നീണ്ടു നിന്ന വെക്കേഷനു ശേഷമാണ് റൊണാൾഡോ ഇന്ന് ഇറ്റലിയിൽ എത്തിയത്. ടൂറിനിൽ എത്തിയ റൊണാൾഡോ മെഡിക്കൽ പൂർത്തിയാക്കി ടീമിനൊപ്പം പരിശീലനത്തിൽ ചേർന്നു. പുതിയ പരിശീലാനായ സാരിക്ക് കീഴിലെ യുവന്റസിന്റെ ആദ്യ പരിശീലന ദിവസമാകും ഇത്.

പോർച്ചുഗലിനൊപ്പം യുവേഫ നാഷൺസ് ലീഗിൽ കളിക്കേണ്ടി വന്നതിനാലാണ് റൊണാൾഡോ പ്രീസീസൺ ക്യാമ്പിൽ എത്താൻ ഇത്ര വൈകിയത്. യുവന്റസിന്റെ പ്രീസീസൺ ടൂർ ഉടൻ ആരംഭിക്കും. അമേരിക്കയിലെ പ്രീസീസൺ ഉപേക്ഷിച്ച് ഇത്തവണ ഏഷ്യൻ രാജ്യങ്ങളിലാണ് യുവന്റസ് പ്രീസീസണ് വരുന്നത്.

Advertisement