മോശം കാലാവസ്ഥ; മഹീന്ദ്ര സൂപ്പർ ലീഗ് കേരള മത്സരം ഉപേക്ഷിച്ചു

Newsroom

Picsart 24 10 09 20 48 16 729
Download the Fanport app now!
Appstore Badge
Google Play Badge 1

മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ ഇന്നലെ (ഒക്ടോബർ 9) നടക്കേണ്ടിയിരുന്ന മലപ്പുറം എഫ്സി – ഫോഴ്സ കൊച്ചി എഫ്സി മത്സരം ഉപേക്ഷിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരം മോശം കാലാവസ്ഥയെ തുടർന്നാണ് ഉപേക്ഷിച്ചത്. മത്സരഫലം 0-0 ആയി പരിഗണിച്ച് ഇരു ടീമുകൾക്കും ഓരോ പോയൻ്റ് വീതം അനുവദിച്ചു. മൈതാനം കളിക്കാൻ യോഗ്യമല്ലെന്നും കളിക്കാർക്ക് പരിക്കേൽക്കാൻ സാധ്യത കൂടുതലാണ് എന്നും മനസ്സിലാക്കി മാച്ച് കമ്മീഷണർ മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ന് ( ഒക്ടോബർ 10) കളിയില്ല വെള്ളിയാഴ്ച തൃശൂർ മാജിക് എഫ്സി തിരുവനന്തപുരം കൊമ്പൻസിനെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്.