സുമീത് പസിയും ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്, സഹലും ജോബിയും തുടരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ പുതിയ പരിശീലകൻ സ്റ്റിമാച് 37 അംഗ ടീമിനെ വെട്ടി ചുരുക്കി. തന്റെ ആദ്യ ക്യാമ്പിൽ ഉണ്ടായിരുന്നവരിൽ 6 പേരെ ആണ് ഇപ്പോൾ സ്റ്റിമാച് പുറത്താക്കിയിരിക്കുന്നത്. ഇന്ത്യൻ ടീമിൽ കുറെ കാലമായി സജീവ സാന്നിദ്ധ്യമായിരുന്ന സുമീത് പസിയും പുറത്തായവരിൽ പെടുന്നുണ്ട്. കോൺസ്റ്റന്റൈൻ ഉണ്ടായിരുന്ന കാലത്ത് പസി ഇല്ലാത്ത ഇന്ത്യൻ ടീം അപൂർവ്വമായിരുന്നു. റോബിൻ സിങിനോടൊപ്പം പസിയും പുറത്തായത് ആരാധകർക്ക് ആശ്വാസം നൽകുന്നുണ്ട്.

സുമീത് പസി, റെഡീം ട്ലാംഗ്, നന്ദ കുമാർ, ബിക്രം ജിത്, ജർമ്മൻ പ്രീത്, വിശാൽ കെയ്ത് എന്നിവരാണ് ടീമിൽ നിന്ന് പുറത്തായത്. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ജോബി ജസ്റ്റിൻ എന്നിവർ ടീമിൽ തന്നെ ഉണ്ട്. ജൂൺ ആദ്യ വാരം നടക്കുന്ന കിംഗ്സ് കപ്പിനു മുമ്പായി 26 അംഗ ടീമായി ഇനിയും ടീമിനെ ചെറുതാക്കും.

സ്ക്വാഡ്;
GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh.

DEFENDERS: Pritam Kotal, Nishu Kumar, Rahul Bheke, Salam Ranjan Singh, Sandesh Jhingan, Adil Khan, Anwar Ali, Subhasish Bose, Narayan Das.

MIDFIELDERS: Udanta Singh, Jackichand Singh, Brandon Fernandes, Anirudh Thapa, Raynier Fernandes, Dhanpal Ganesh, Pronay Halder, Rowllin Borges, Vinit Rai, Sahal Abdul, Amarjit Singh, Lallianzuala Chhangte, Komal Thatal, Michael Soosairaj.

FORWARDS: Balwant Singh, Sunil Chhetri, Jobby Justin, Farukh Choudhary, Manvir Singh.